02:01pm 08 September 2026
NEWS
ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
23/05/2026  08:53 PM IST
NILA
 ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

​ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടൂർ ജയപ്രകാശിന്റെ മകനുമായ ജോയൽ ആൻ്റണി (പ്രകാശ്- 20) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തുനിന്നും അമ്പത് മീറ്ററോളം മാറിയുള്ള ഒരു കയത്തിൽ  നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
​വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മൂന്ന് സഹപാഠികൾക്കൊപ്പം  മംഗലം
പാറക്കടവിൽ കുളിക്കാനിറങ്ങിയ ജോയൽ പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി വെള്ളിയാഴ്ച
 രാത്രി വൈകും വരെ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒഴുക്കും വെളിച്ചക്കുറവും മൂലം രാത്രി വൈകി തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
​ശനിയാഴ്ച രാവിലെ ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും നാട്ടുകാരും ചേർന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്താനായത്.
ചെങ്ങന്നൂർ പോലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.